Jaboticaba

Jaboticaba – ആരോഗ്യഗുണങ്ങൾ

ഹീമോപ്റ്റിസിസ്, ആസ്ത്മ, വയറിളക്കം, ഛർദ്ദി, ടോൺസിലൈറ്റിസ് എന്നിവയ്ക്കുള്ള ചികിത്സയ്ക്കായി ജബോട്ടിക്കാബ ഉപയോഗിക്കുന്നു. ക്രൻബെറികളിലും മുന്തിരികളിലും മറ്റു അനുബന്ധ പഴ വര്ഗങ്ങളിലും പെട്ട ജൈവ ശാസ്ത്ര പരമായ ഗുണങ്ങൾ, ആന്റി-ഏജിങ് , ആന്റി-ഇന്ഫലംമാറ്റിരി, ആന്റി-ഓക്സിഡന്റ് സവിശേഷതകൾ ഉൾപ്പെടെ സമാനമായ ഘടകങ്ങൾ ജബോത്തിക്കാബയിലും ഉണ്ടെന്നു അറിയപ്പെടുന്നു.

  1. ജബോട്ടിക്കാബ പഴങ്ങൾക്ക് ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്. ശ്വാസകോശ വായു മാര്ഗങ്ങള് തുറക്കുന്നതിനും ഇത് ഉത്തമമാണ്. ആസ്ത്മ ഉള്ളവർക്ക് ഈ പഴങ്ങൾ നല്ല ഫലം നൽകുന്നതായി അറിയപ്പെടുന്നു.അതിസാരത്തിനും ടോൺസിലിറ്റീസ് സുഖപ്പെടുത്തുന്നതിനും ഇത് ഉപയോഗിച്ചുവരുന്നു.
  2. ജബോട്ടിക്കാബ ഒരു anti-inflammatory ഭക്ഷണം ആണ് അതോടൊപ്പം തന്നെ വളരെ അധികം anti-oxidants അടങ്ങിയിട്ടുമുണ്ട്.
  3. ജബോട്ടിക്കാബ ക്രാൻബെറി പോലുള്ള മറ്റു ബെറികളെ പ്പോലെ തന്നെ ആരോഗ്യപരമായ ഗുണങ്ങളുള്ള യവ്വനം നിലനിർത്താൻ സഹായിക്കുന്ന ഒരു ഫലം ആണ്.
  4. ജബോട്ടിക്കാബ പഴങ്ങളിൽ ധാരാളമായി പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനോടൊപ്പം കാൽസിയം, അയൺ, ഫോസ്ഫറസ്സ്, വിറ്റാമിൻ സി, ബി എന്നിവയുടെ അളവ് വളരെ കൂടുതലാണ്. അത് പോലെ തന്നെ ഈ പഴങ്ങളിൽ വളരെ കുറവയാണ് കാര്ബോഹൈഡ്രേറ്റ് കണ്ടുവരുന്നത് കൂടാതെ കലോറി വളരെ കുറവ് മാത്രം.
  5. കാൻസർ രോഗത്തെ ചെറുക്കൻ സാധിക്കുന്ന ധാരാളം ഘടകങ്ങൾ ജബോട്ടിക്കാബ പഴങ്ങളിൽ അടങ്ങിയിരിക്കുന്നതിനാൽ ഇതിന്റെ ഫലപ്രാപ്തി അറിയുന്നതിനുള്ള ധാരാളം പഠനങ്ങൾ ഇന്ന് നടന്നു കൊണ്ടിരിക്കുന്നു.
  6. ജബോട്ടിക്കാബ പഴങ്ങൾ ദഹനനാളത്തിന്റെ പ്രവർത്തനങ്ങളെ ശമിപ്പിക്കുന്നതിനു വളരെയേറെ ഫലപ്രദമാണെന്നു കണ്ടു വരുന്നു കൂടാതെ ഇത് സന്ധിവാതത്തെ ചെറുക്കുന്നതിനായും, ത്വക്ക് രോഗങ്ങളെ പ്രതിരോധിക്കാനും മുടി കൊഴിച്ചിൽ തടയുവാനും സഹായിക്കുന്നു.
  7. ജബോട്ടിക്കാബ പഴങ്ങൾ നല്ല ഒരു detoxifier ആയതിനാൽ ഇത് കഴിക്കുന്നത് മനുഷ്യ ശരീരത്തിന് വളരെ നല്ലതാണു. മനുഷ്യ ശരീരത്തെ പുനരുജ്ജീവിപ്പിക്കാൻ ഇത് വളരെ സഹായകമാവുന്നു.
    8.ജബോട്ടിക്കാബ ഫ്രൂട്ടിൽ ഫിനോളിക് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, അവയിൽ നമുക്ക് ആന്തോസയാനിനുകൾ ഹൈലൈറ്റ് ചെയ്യാൻ കഴിയും. ആന്തോസയാനിനുകൾ ഏറ്റവും സമൃദ്ധമായ ഫ്ലേവനോയ്ഡാണ്, അവ നീല അല്ലെങ്കിൽ പർപ്പിൾ നിറത്തിന് കാരണമാകുന്നു. ഈ പഴം നൽകുന്ന ആരോഗ്യഗുണങ്ങളിൽ പ്രധാന പങ്ക് വഹിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഒരേയൊരു ഫാറ്റി ആസിഡാണ് ആന്തോസയാനിനുകൾ, കൂടാതെ അതിൽ ഉൾപ്പെട്ടിട്ടുള്ള പോളിഫെനോളിക് ഘടകങ്ങളും കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ പ്യൂണികാലഗിനുകൾ, പ്യൂണികലിൻസ്, ഗാലജിക് ആസിഡ്, എല്ലാഗിക് ആസിഡ് എന്നിവയെല്ലാം തന്നെ വളരെ ശക്തമായ ആന്റിഓക്സിഡന്റുകളാണ്.
  8. ജബോട്ടിക്കാബ പഴങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന മറ്റൊരു പ്രധാന ഘടകമുണ്ട് അതാണ് ജബോട്ടിക്കബിൻ ഇത് വളരെ അധികം അടങ്ങിയിരിക്കുന്ന ജബോട്ടിക്കാബ പഴങ്ങൾ ബ്രസീലിൽ വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു. കൂടാതെ ജബോട്ടിക്കബിൻ രക്താർബുദ കോശങ്ങൾക്കും പ്രോസ്റ്റേറ്റ് കാൻസർ കോശങ്ങൾക്കുമെതിരെ അതിന്റെ വർദ്ധനവിനെ തടയുന്നതായി കണ്ടെത്തിയിട്ടുണ്ട്.