Jaboticaba സവിശേഷതകൾ
- വലുപ്പം കുറഞ്ഞതും, തിളക്കങ്ങുന്ന ഇലകളോട് കൂടിയ ഒരു നിത്യ ഹരിത വൃക്ഷം.
- സാധാരണ ഇതിന്റെ തളിരിലകൾക്കു പിങ്ക് നിറമാണ്.
- മരങ്ങൾ സമൃദ്ധവും ഒതുക്കമുള്ളതും മനോഹരമായ ബോൺസായികൾ ഉണ്ടാക്കുവാൻ അത്യുത്തമമാണ്.
- പേരമരത്തിന്റെ പോലെ തടിയുടെ തൊലി ഉരിക്കുന്ന സ്വഭാവം ഇതിനുണ്ട്.
- വീടിനകത്തോ പുറത്തോ തണലിൽ അല്ലെങ്കിൽ പൂർണ്ണ സൂര്യനിൽ വൃക്ഷം വളരുന്നു.
- ഇതിന്റെ ചെറിയ വേരുപടലം ചട്ടിയിൽ എളുപ്പത്തിൽ വളരാനും പുഷ്പിക്കാനും സഹായകമാവുന്നു.
- പഴങ്ങൾ തടിയിൽ ഉണ്ടാവുന്നു എന്നൊരു ഗുണം കൊണ്ട് ഇതിന്റെ കൊമ്പു കൊത്തുന്നതിനു ഒരിക്കലും തടസം ആവുന്നില്ല.
- തേനീച്ചയും ചിത്രശലഭങ്ങളും മധുരമുള്ള സുഗന്ധമുള്ള പൂക്കളെ ഇഷ്ടപ്പെടുന്നു,
- സമൃദ്ധമായ ഫലം കാണ്ഡത്തിലും ശാഖകളിലും വളരുന്നു.
- ശരിക്കു പാകമായ ജബോട്ടിക്കാബ പഴം വിശേഷപ്പെട്ട Muscadel മുന്തിരി ആയോ അല്ലെങ്കിൽ ലിച്ചീ യുമായോ ഒക്കെ താരതമ്യം ചെയ്യാവുന്നതാണ്.
- ഇന വ്യത്യാസമനുസരിച്ചു 3 മുതൽ 6 തവണ വരെ ഒരു വർഷത്തിൽ കായ്ക്കുന്നു. ഇത് പക്ഷെ കാലാവസ്ഥക്കും പരിപാലന രീതിയെയും ആശ്രയിച്ചിരിക്കും.
- ജബോട്ടിക്കാബ പഴങ്ങള്ക്കു കേടുപാടുകൾ വരുത്താൻ തക്കമുള്ള കീടങ്ങൾ ഒന്നും ഇത് വരെ അറിവിൽ ഇല്ല.
- ഫുഡ് ഫോറെസ്റ്, ഫ്രൂട്ട് ഗാർഡൻ എന്നിവ ഉണ്ടാക്കുന്നതിനും, ചട്ടിയിൽ വളരെ നന്നായി വളർന്നു കായ്ക്കുന്ന ഒരിനം ആയതു കൊണ്ട് ഇൻഡോർ ആയി ഉപയോഗിക്കാനും, ബോൺസായ് ആകാനും വളരെ അനുയോജ്യമാണ്.
- പഴങ്ങൾ ഇല്ലാത്ത സമയത്തു പോലും ഇതിന്റെ ഇലകളുടെ ഭംഗി കൊണ്ട് മാത്രം ഇതിന്റെ വിവിധ ഇനങ്ങൾ ഇന്ന് ഹോട്ടൽസിലും റെസ്റ്റെർൻറ്സിലും എന്തിനു പറയുന്നു വീടുകളുടെ അകത്തളങ്ങളിൽ വരെ സ്ഥാനം പിടിച്ചിട്ടുണ്ട്.
- ഇതിന്റെ ഫലം വിവിധതരം ജാം, ജ്യൂസ്,ജെല്ലി, ലഹരി പാനീയങ്ങൾ, കേക്ക് എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.
- ഇതിന്റെ പഴച്ചാർ ഉപയോഗിച്ച് വളരെ രുചിയുള്ള ജ്യൂസ്, പാല് ചേർത്തുള്ള ഷേക്ക് എന്നിവ ഉണ്ടാക്കാം.
- ജബോട്ടിക്കാബയുടെ പഴം പെട്ടെന്ന് തന്നെ പുളിപ്പിച്ചെടുക്കാം എന്നുള്ളത് കൊണ്ട് തന്നെ വളരെ രുചിയേറിയ വീഞ്ഞുകൾ ഉണ്ടാക്കാൻ ഈ പഴം വ്യാപകമായി ഉപയോഗിച്ച് വരുന്നു.
- ജബോട്ടിക്കാബ പഴങ്ങൾ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയതും, ധാരാളം ധാതുക്കളും വിറ്റാമിനുകളും അടങ്ങിയതും ആകുന്നു. കൂടാതെ ഇതിന്റെ പഴങ്ങൾ കഴിക്കുന്നത് വഴി യവ്വനം നിലനിർത്താനും സഹായിക്കുന്നു.