Jaboticaba Frequently asked questions
Jaboticaba Frequently asked questions (FAQ)
ജബോട്ടിക്കാബയെ ക്കുറിച്ചു സ്ഥിരം ആയി ചോദിക്കുന്ന കുറച്ചു സംശയങ്ങളുടെ വിവരണം താഴെ കൊടുക്കുന്നു.
*ജബോട്ടിക്കാബ ചട്ടിയിൽ വയ്ക്കാമോ? ചട്ടിയിൽ വച്ചാൽ കായ്ക്കുമോ?
ജബോട്ടിക്കാബ പൊതുവെ ചട്ടിയിൽ വച്ച് എളുപ്പത്തിൽ കായ്പ്പിക്കാവുന്ന ഒരിനം ആണ്. എന്നിരുന്നാലും ഒരു 10 % വരുന്ന ഇനങ്ങൾ മണ്ണിൽ വയ്ക്കുന്നതായിരിക്കും ഉത്തമം. ഒരു പ്രധാന കാരണം അതിന്റെ ഊർജസ്വലമായ വളർച്ചആണ്. അങ്ങനെ ഉള്ള ഇനങ്ങൾ ആണ് Sabara, Edulis, Shawi, Mulchi, Clausa എന്നിവ.
*ജബോട്ടിക്കാബ എത്ര വറൈറ്റികൾ ഉണ്ടാവും?
കേരളത്തിൽ പൊതുവെ പ്രചാരത്തിലുള്ള ഒരു വെറൈറ്റി ആണ് Sabara കൂടാതെ ഹൈബ്രിഡ് വറൈറ്റികൾ ആയRed Hybrid, Escarlate എന്നിവ, ഇവ കൂടാതെ 140 ഇൽ പരം വെറൈറ്റി ജബോട്ടിക്കാബ ഇനങ്ങൾ ഇന്ന്കല്ലെക്ടര്സിന്റെ അടുത്ത് ഉണ്ട്.
ഇതിൽ പ്രധാനമായ genus കൽ ആണ്, Aureana, Coronata, Phitrantha, Trunciflora, Cauliflora പിന്നെ Cross പോളിനേഷൻ മൂലം ചില collectors ഉണ്ടാക്കി എടുത്ത ചില ഇനങ്ങളും.
*ജബോട്ടിക്കാബക്ക് ഗ്രാഫ്ട് തൈകൾ ആവശ്യമുണ്ടോ?
ഒരുപാടു പേര് ചോദിക്കുന്ന കാര്യമാണ്. ജബോട്ടിക്കാബ ഗ്രാഫ്ട് വേണോ എന്നത്. ജബോട്ടിക്കാബയിൽ ഗ്രാഫ്ട്ശുപാർശ ചെയ്യുന്നത് വളരെ വൈകി കായ്ക്കുന്ന ഇനങ്ങളുടെ ആണ്. അതും അല്ലെങ്കിൽ ഒരു പ്രത്യേകസവിശേഷതയുള്ള ഒരു ജബോട്ടിക്കാബ വരേയ്റ്റിയുടെ. വൈകി കായ്ക്കുന്ന ഒരു ഇനത്തിന്റെ ഏറ്റവും നല്ല ഒരുഉദാഹരണമാണ് Sabara യുടെ ഗ്രാഫ്ട്. Sabara പൊതുവെ വൈകി കായ്ക്കുന്ന ഒരു ഇനമാണല്ലോ അതായതു 6-12 വർഷം . വളരെ എളുപ്പത്തിൽ കായ്ക്കുന്ന ഹൈബ്രിഡ് ഇനങ്ങളുടെ ഗ്രാഫ്ട് ശുപാർശ ചെയ്യുന്നില്ലാത്തതിന് മറ്റൊരുകാരണം അതിന്റെ ഉത്പാദനക്ഷമത ആണ്. ഒരു വിത്ത് തൈയുടെ yield മായി താരതമ്യം ചെയ്തു നോക്കുമ്പോൾഒരിക്കലും അതുപോലെ ഒരു ഉത്പാദനക്ഷമത ഗ്രാഫ്ട് ചെയ്ത ചെടിയിൽ നിന്ന് കിട്ടുന്നതായി കാണുന്നില്ല. എന്റെ അനുഭവത്തിൽ വിത്ത് തൈകൾ വച്ച് നോക്കുമ്പോൾ ഗ്രാഫ്ട് നു പൊതുവെ വളർച്ച കുറവായി ആണ് കാണുന്നത്. (ഓരോ ആളുകളുടെയും സൗകര്യത്തിനു അനുസരിച്ചു ഗ്രാഫ്റ്റോ വിത്ത് തൈകളോ തിരഞ്ഞെടുക്കാം.
*ജബോട്ടിക്കാബക്ക് ക്കു ആൺ പെൺ ചെടികൾ ആയി വേറിട്ട് ആവശ്യമുണ്ടോ കായ്ക്കാൻ?
മറ്റൊരു പൊതുവായ സംശയമാണ്, ജബോട്ടിക്കാബ യിൽ ആൺ പെൺ മരങ്ങളുടെ ആവശ്യമുണ്ടോപഴങ്ങളുണ്ടാവാൻ. ജബോട്ടിക്കാബയിൽ ഒരു ചെടി വച്ചാലും അതിൽ പഴങ്ങൾ ഉണ്ടാവുന്നു. ജബോട്ടിക്കാബ യിൽസ്വയം ബീജസങ്കലനം നടക്കുന്നത് വഴി ഒരു മരത്തിന്റെ ആവശ്യം മാത്രമായി വരുന്നുള്ളു. എന്നിരുന്നാലും ഒന്നിൽകൂടുതൽ കായ്ക്കുന്ന മരങ്ങൾ അടുത്തുണ്ടെങ്കിൽ പഴങ്ങളുടെ ഉത്പാദനം കൂട്ടാൻ അത് സഹായകമാവുന്നു.
*ജബോട്ടിക്കാബകൾ എത്രനാൾ കൊണ്ട് കായ്ക്കും, വേഗം കായ്ക്കുന്ന വറൈറ്റികൾ ഏതൊക്കെ ആണ്.
ഹൈബ്രിഡ് (Cross) വറൈറ്റികൾ ആയ എസ്കാർലറ്റ്, റെഡ് ഹൈബ്രിഡ് പോലെ തന്നെ Phitrantha വറൈറ്റികൾവളരെ പെട്ടെന്ന് തന്നെ കായ്ക്കുന്ന ഇനങ്ങൾ ആണ്. അതായതു 3 വര്ഷം മുതൽ കായ്ച്ചു തുടങ്ങുന്നു. (2.5 വർഷംകൊണ്ട് കേരളത്തിൽ കായ്പ്പിച്ച ആളുകളുമുണ്ട്. – Fruiting time depends on how healthy and happy your plants are)
*ഏതൊക്കെ രീതിയിലൂടെ ജബോട്ടിക്കാബയുടെ പുതിയ തൈകൾ ഉണ്ടാക്കി എടുക്കാം?
ജബോട്ടിക്കാബ കൂടുതലായും വിത്തിലൂടെ ഉള്ള ഉത്പാദനം ആയി ആണ് കണ്ടു വരുന്നത്. എന്നിരുന്നാലും ഗ്രാഫ്ട്, ലയേറിങ്, ബഡിങ്, റൂട്ടിംഗ് എന്നീ രീതികളിൽ കൂടി പുതിയ തലമുറയെ ഉൽപ്പാദിപ്പിക്കുവാൻ സാധിക്കും.
*ജബോട്ടിക്കാബ പഴത്തിന്റെ രുചി എന്താണ്?
ജബോട്ടിക്കാബയുടെ പഴം മുന്തിരിയുടേത് പോലെ തൊലിയും അത് പോലെ തന്നെയുള്ള ഒരു പൾപ്പ് ഉം ആണ്. ഒന്ന്മുതൽ നാല് വിത്തുകൾ വരെ പഴങ്ങളിൽ കണ്ടു വരാറുണ്ട്. വറൈറ്റിയുടെ പ്രത്യേകതകൾ വച്ച് ഓരോന്നിനും പലവലുപ്പത്തിലുള്ള വിത്തുകൾ കണ്ടു വരുന്നു. അത് പോലെ തന്നെ ചില വറൈറ്റികൾ വളരെ മധുരം ഉള്ളതും ചിലതുപുളി മധുരമുള്ള ഇനങ്ങളുമുണ്ട്. തൊലിക്ക് കട്ടി കൂടിയവയും കുറഞ്ഞവയും ഉണ്ട്. പൾപ്പ് വെളുത്തുഅർദ്ധസുതാര്യമായതും pink, purple എന്നീ നിറങ്ങളിലും ഓരോ വറൈറ്റികളിലും കണ്ടു വരുന്നു. വറൈറ്റികളുടെപ്രത്യേകത അനുസരിച്ചു പഴങ്ങൾ 2.5 CM മുതൽ 4 CM വരെ വലുപ്പത്തിൽ കണ്ടുവരുന്നു.
ജബോട്ടിക്കാബ അകത്തളങ്ങളിൽ വയ്ക്ക്കാൻ സാധിക്കുമോ?
ജബോട്ടിക്കാബ പൊതുവെ പല തരത്തിലുള്ള കാലാവസ്ഥയുമായി പൊരുത്തപ്പെട്ടു പോവുന്ന ഒരു മരം ആണ്. വിദേശരാജ്യങ്ങളിൽ വീടിന്റെ അകത്തളങ്ങളിലും, ഷോപ്പിംഗ് മാള് കളിലും ഉപയോഗിക്കുന്നതായി കണ്ടു വരുന്നുണ്ട്. എന്നിരുന്നാലും കേരളത്തിലെ കാലാവസ്ഥയിൽ ഇത് ഇൻഡോർ ആയി ഉപയോഗിക്കാമോ എന്നത് പരീക്ഷിച്ചുവരുന്നു.
*ജബോട്ടിക്കാബ ഉപയോഗിച്ച് ബോൺസായ് നിർമിക്കാൻ സാധ്യമാണോ?
ബോൺസായ് നിർമാണത്തിന് അത്യുത്തമമായ ഒരു ചെടിയാണ് ജബോട്ടിക്കാബ. ഇതിന്റെ ചെറിയ ഇലകളും വളരെകട്ടി കൂടിയ എളുപ്പത്തിൽ വളച്ചു പല രൂപങ്ങളായി മാറ്റാവുന്ന ഒരു തണ്ടു മാണ് ഇതിനുള്ളത്.
കുറച്ചു പേർക്കെങ്കിലും സഹായകരമായിട്ടുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു.