Introducing Jaboticaba Phitrantha Varieties
Jaboticaba നമ്മുടെ മാവ് പോലെ തന്നെ വളരെ വൈവിധ്യം നിറഞ്ഞതാണ് എന്ന് പലർക്കും അറിയാത്ത ഒരു കാര്യം ആണ്. ഇതുവരെ നൂറിൽ അതികം ഇനങ്ങൾ ആണ് കണ്ടെത്തിയിട്ടുള്ളത്. sabara വളരെ ജനപ്രിയമായ ഒരു ഇനം ആണെകിലും കായ്ക്കാനുംപൂക്കാനുമുള്ള കാല താമസം കൊണ്ട് അധികം ആളുകളും വയ്ക്കാൻ താല്പര്യപെടാത്ത ഒരിനവും ആണ്. എന്നിരുന്നാലും ഹൈബ്രിഡ് വിഭാഗത്തിൽ പെട്ട cross vareities ആയ “Red Hybrid”, “Escarlate” എന്നിവ പലർക്കും ഇപ്പോൾ സുപരിചിതം ആയി വരുന്നു.
അത് പോലെ തന്നെ പെട്ടെന്ന് കായ്ക്കുകയും പൂക്കുകയും ചെയ്യുന്ന “Phitrantha” വിഭാഗത്തിൽ പെടുന്ന കുറച്ചു Hybrid വെറൈറ്റി കളെ ആണ് പരിചയപ്പടുത്തുന്നത്. Phitrantha വിഭാഗംത്തിൽ പെടുന്ന വരേയ്ട്ടികൾ പൊതുവെ കേരളത്തിലെ കാലാവസ്ഥയിൽ എളുപ്പം പൂക്കുന്നതും കായ്ക്കുന്നതും ആയാണ് കണ്ടു വരുന്നത്. വിത്തിൽ നിന്നുള്ള ചെടി 2.5 വര്ഷം കൊണ്ട് തന്നെ കേരളത്തിൽ പലയിടത്തും ഫ്ലവർ ചെയ്തു തുടങ്ങിയിരിക്കുന്നു.
ജബോത്തിക്കാബ പൊതുവെ 2 ഓ അതിലധികമോ തവണകൾ ഒരു വർഷത്തിൽ പൂക്കുകയും കായ്ക്കുന്നതായും ആണ് കണ്ടിട്ടുള്ളത്. Phitrantha വരേയ്റ്റികൾ അതുപോലെ തന്നെ ആണ്.
മറ്റു Jaboticaba ഇനങ്ങളെ പോലെ കായ്കൾ ഉണ്ടാവുന്നത് പൊതുവെ തായ് താടിയിലും മൂപ്പെത്തിയ ശാഖകളിലും ആണ്. ജബോത്തിക്കാബ Phitrantha വരേയ്റ്റികൾ എല്ലാം തന്നെ ചട്ടിയിലോ അല്ലെങ്കിൽ ഡ്രമ്മിലോ വ്വയ്ക്കാൻ സാധിക്കുന്ന ഇനമാണ്. Phitrantha വിഭാഗത്തിൽ പെടുന്ന കുറച്ചു വറൈറ്റികൽ പരിചയപ്പെടുത്തുന്നു.
Phitrantha “Gaint Red Crystal”
Phitrantha “Red Lantern”
Phitrantha “Branca”
Phitrantha “Green Crystal”
Phitrantha “Esalq”
Phitrantha “Grandflora”