Jaboticaba സവിശേഷതകൾ നിറഞ്ഞ പഴം – Buy Jaboticaba Online in Kerala

Amazing Jaboticaba Escarlate
Jaboticaba Escarlate fruits

ജബോട്ടിക്കാബ (Jaboticaba / Jabuticaba) അഥവാ മരമുന്തിരി എന്ന പഴത്തിന്റെ ഉത്ഭവം ബ്രസീൽ ആണ്. Plinia cauliflora എന്ന ശാസ്ത്രീയ നാമം ഉള്ള മർട്ടേസി (Myrtaceae) കുടുംബത്തിലെ അംഗം ആയ ഈ പഴം Brazil നു പുറമെ Argentina, Paraguay, Peru പിന്നെ Bolivia എന്നീ രാജ്യങ്ങളിലും തദ്ദേശീയമായി ഇതിന്റെ വിവിധ തരങ്ങളിലുള്ള വകഭേദങ്ങൾ കണ്ടു വരുന്നു. മരമുന്തിരി (Grapetree) എന്ന പേര് വരാൻ ഇതിനു കാരണം ഇതിന്റെ പഴങ്ങൾ ഉണ്ടാകുന്ന രീതി ഒന്നുകൊണ്ടു മാത്രമാണ് അതായതു ഇതിന്റെ മരത്തിന്റെ തടിയിൽ തന്നെ ആണ് ഇതിന്റെ പഴങ്ങൾ ഉണ്ടാവുന്നത്. വെളുത്ത നിറത്തിൽ ഉണ്ടാവുന്ന പൂക്കൾ ഒരു മാസക്കാലയളവിൽ തന്നെ പഴങ്ങൾ ആയി മാറുന്നതാണ്. ഇതിന്റെ വക ഭേദങ്ങൾക്കനുസരിച്ചു പല നിറത്തിലൂം, പല വലുപ്പത്തിലും പല രുചി വ്യത്യയാസത്തിലും പഴങ്ങൾ രൂപപ്പെടുന്നു.

ജബോട്ടിക്കാബ യുടെ വളരെ പ്രചാരത്തിൽ ഉള്ള ഒരു ഇനമായ സബാറ (Sabara) എന്ന ഇനം കായ്ക്കാൻ 8 വര്ഷം മുതൽ 10 വര്ഷം എടുക്കുന്നു എന്നാൽ ഇതിന്റെ ഹൈബ്രിഡ് ഇനങ്ങളെ ആയ Red Hybrid, Escarlate എന്നിവ വളരെ കുറഞ്ഞ കാലയളവിൽ തന്നെ അതായതു 2.5 – 4 വർഷത്തിനുള്ളിൽ വിത്തിൽ നിന്ന് വളർന്നു കായ്ഫലം തന്നു തുടങ്ങുന്നു.

മുന്തിരി എന്ന് വിളിക്കാൻ ഇനിയും കാര്യങ്ങൾ ഉണ്ട് അതിൽ ഒന്ന് ഇതിന്റെ പൾപ്പ് അർദ്ധസുതാര്യ വെളുത്തതും റോസ് നിറമുള്ളതും, തൊലി ഒരു മുന്തിരിയുടെ സാമ്യതയുമുള്ള താകുന്നു. ഞാൻ മുകളിൽ പറഞ്ഞത് പോലെ ജബോട്ടിക്കാബക്കു വളരെ വകഭേദങ്ങൾ ഉള്ളതിനാൽ ഇതിൽ ചില ഇനങ്ങളുടെ പൾപ്പ് റോസ് നിറങ്ങളിലും കണ്ടു വരുന്നു.

ഇതിന്റെ പുതിയ തൈകൾ വിത്തിലൂടെയും, ഗ്രാഫ്റ്റിങ്, ലയേറിങ് എന്നെ പ്രക്രിയയിലൂടെയും ഉണ്ടാക്കിയെടുക്കാവുന്നതാണ്. ജബോത്തിക്കാബയുടെ നൂറിൽ ഏറെ ഇനങ്ങൾ കണ്ടെത്തി ഇപ്പോൾ വളർത്തുന്ന പഴ സ്നേഹികൾ ഉണ്ട്. ഇവയിൽ ഒരു 80% നു മുകളിൽ ഇനങ്ങൾ വളരെ അപൂർവവും വളരെ കുറച്ചു ആളുകൾ മാത്രമേ വളർത്തുന്നുള്ളു.

ജബോട്ടിക്കാബ ചെടിയുടെ പരിപാലനവുമായി ബദ്ധപ്പെട്ട്‌ പറയുകയാണെകിൽ ഇതിനു അധികം പരിചരണം ആവശ്യമില്ല. വളക്കൂറുള്ള, വെള്ളം വാർന്നു പോകുന്ന എന്നാൽ നനവ് ഇഷ്ടപ്പെടുന്നതും അമ്ലതയുള്ള മണ്ണ് ആണ് ഇതിനു ഉത്തമം.

Sabara Jaboticaba abundance
Sabara Jaboticaba abundance

സൂക്ഷിപ്പുകാലം വളരെ കുറവുള്ള ഒരു പഴം ആയതിനാൽ ഇതിന്റെ തദ്ദേശീയമായ സ്ഥലത്തുള്ള വിപണികളിൽ ഉള്ള ലഭ്യത അല്ലാതെ ദൂരെ സ്ഥലങ്ങളിൽ ഉള്ള വിപണികളിൽ ഇതിനെ കാണാൻ സാധ്യത വിരളമാണ്. ഇത് പോലെ ഉള്ള പോരായ്മാ കണക്കിലെടുത്തു ഈ പഴം പഴ രീതിയിൽ സംസ്ക്കരിച്ചു ജാം, ജെല്ലി, സിറപ്പ്, സ്ക്വാഷ്, കേക്കുകൾ, പുഡിങ്ങുകൾ, ജ്യൂസ്, ലഹരി പാനീയങ്ങളുടെ നിർമാണത്തിനും ഉപയോഗിച്ച് വരുന്നതാണ്.

ഇത്രയൊക്കെ പ്രത്യേകതകൾക്കു പുറമെ ഇതിന്റെ ഇലകളുടെ വൈവിധ്യവും ഒരു നിത്യ ഹരിതമായ ചെടി എന്നീ പ്രത്യേകതകൾ കണക്കിൽ എടുത്തു ജബോട്ടിക്കാബ ഇപ്പോൾ ഒരു പഴവർഗ ചെടി എന്നതിലുപരി അലങ്കാരത്തിനായി ഇത് ഫ്‌ളാറ്റുകളുടെ ബാൽക്കണിയിലും വീടുകളുടെ അകത്തളങ്ങളിലും ഒരു അലങ്കാര ചെടിയായി ഉപയോഗിച്ച് പോരുന്നു. അതിലുപരി ഇത് ബോൺസായി നിർമാണത്തിന് അത്യുത്തമമായ ഒരു ചെടി തന്നെ ആണ്.

ജബോട്ടിക്കാബയുടെ വിശേഷതകളും ഗുണങ്ങളും ഇവിടെ തീരുന്നില്ല. ഇതിന്റെ ആരോഗ്യ ഗുണങ്ങളെ ക്കുറിച്ചു മനസ്സിലാക്കുവാനും കൂടുതൽ പഠിക്കുവാനും ഇവിടേ ക്ലിക്ക് ചെയ്യുക.